വീണ്ടും രാജ്യസഭാ എംപിയായേക്കുമെന്ന സൂചന നല്‍കി സുരേഷ് ഗോപി. താന്‍ പങ്കെടുത്ത അവസാന പാര്‍ലമെന്റ് യോഗത്തിന്റെ ചിത്രം പങ്കുവെച്ച്‌ കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം ഈ സൂചന നല്‍കിയിക്കുന്നത്. ഈ ടേമില്‍ പങ്കെടുത്ത അവസാന പാര്‍ലമെന്റ് യോഗമെന്നാണ് സുരേഷ് ഗോപി ട്വീറ്റ് ചെയ്തിരിക്കുന്നത്.

രണ്ടാം ടേമിലും സുരേഷ് ​ഗോപിയെ ബിജെപി പരിഗണിക്കുമെന്നാണ് ട്വീറ്റിലെ സൂചനയെന്നാണ് വിലയിരുത്തല്‍. രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ 72 എംപിമാരിലൊരാളാണ് സുരേഷ് ഗോപി. വരുന്ന ജൂലൈയിലാണ് സുരേഷ് ഗോപിയുടെ രാജ്യസഭാംഗ കാലാവധി അവസാനിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016 ലാണ് നടന്‍ സുരേഷ്‌ഗോപിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത ആറാമത്തെ മലയാളിയാണ് സുരേഷ് ഗോപി. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത്. 2016 ഏപ്രില്‍ 27 ന് അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്താണ് സുരേഷ് ഗോപി രാജ്യസഭാ എംപിയായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക