ന്യൂയോര്‍ക്ക്: റഷ്യന്‍ യുദ്ധത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അമേരിക്കന്‍ വേദിയില്‍ പാട്ട് പാടി ‘ഡോളര്‍ മഴ’ പെയ്യിച്ച്‌ ഗുജറാത്തി നാടന്‍പാട്ടു കലാകാരി ഗീതാ ബെന്‍ റബാരി. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വലയുന്ന യുക്രെയ്ന്‍ ജനതയ്ക്കായി പണം സമാഹരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് പണം കുമിഞ്ഞുകൂടിയത്. അറ്റ്‌ലാന്റയില്‍ ആയിരുന്നു സംഗീതപരിപാടി.

തന്റെ പാട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ രംഗങ്ങള്‍ ഗീതാ ബെന്‍ റബാരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു. ഡോളര്‍ കൂമ്ബാരത്തിനു നടുവിലിരിക്കുന്ന ഗായികയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറല്‍ ആയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 2.25 കോടി രൂപയാണ് ഗീതാ ബെന്‍ റബാരി നേടിയത്. ഗീതാ ബെന്‍ പാട്ടുപാടുമ്ബോള്‍ പിന്നില്‍ നിന്ന് പ്രവാസികള്‍ ഡോളറുകള്‍ മഴ പോലെ വര്‍ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ തുക യുക്രെയ്ന്‍ ജനതയ്ക്കായി സമാഹരിച്ചതാണെന്നും അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും ഗായിക അറിയിച്ചു. ഗായകന്‍ സണ്ണി ജാദവും ഗീതാ ബെന്‍ റബാരിക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക