ശ്രീനഗര്‍: കുറച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സി.ആര്‍.പി.എഫ് സേനയുടെ ആവശ്യമുണ്ടാകില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യമായാണ് കേന്ദ്ര സര്‍ക്കാറിലെ ഉത്തരവാദിത്വപ്പെട്ട ഒരാള്‍ കശ്മീലെ വന്‍ സൈനിക വിന്യാസം ഏതാനും വര്‍ഷങ്ങള്‍കൊണ്ട് പിന്‍വലിക്കുമെന്ന സൂചന നല്‍കുന്നത്.

ശ്രീനഗറിലെ മൗലാന ആസാദ് സ്റ്റേഡിയത്തില്‍ സി.ആര്‍.പി.എഫ് ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍, നക്സല്‍ മേഖലകള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ സി.ആര്‍.പി.എഫ് സേന പ്രവര്‍ത്തിക്കുന്നത് ദൃഢനിശ്ചയത്തോടെയാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഈ മൂന്നു മേഖലകളിലും സി.ആര്‍.പി.എഫ് സേനയുടെ ആവശ്യമുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. മൂന്നു മേഖലകളിലും പൂര്‍ണ സമാധാനം കൊണ്ടുവരാനാകും. അങ്ങനെ സംഭവിക്കുന്നെങ്കില്‍ അതിന്‍റെ പൂര്‍ണ അംഗീകാരം സി.ആര്‍.പി.എഫിനാകുമെന്നും അമിത് ഷാ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കശ്മീരില്‍ സി.ആര്‍.പി.എഫ് സേനയുടെ വലിയ സാന്നിധ്യമാണുള്ളത്. സേനയുടെ നാലിലൊന്നും വിന്യസിച്ചിരിക്കുന്നത് കശ്മീരിലും പ്രാന്തപ്രദേശങ്ങളിലുമാണ്. സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയെ കൂടാതെ കരസേന, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ സേനകളുടെയും സാന്നിധ്യം കശ്മീരിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക