മലയിന്‍കീഴ്: പരീക്ഷാ ഭവനില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയായ യുവതി അറസ്റ്റിലായി. പേട്ട പ്രിയശ്രീ ടി.സി.30/10 ല്‍ കെ ശുഭയെയാണ് (42) വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

വിളപ്പില്‍ശാല പുളിയറക്കോണം സ്വദേശികളായ ദമ്ബതിമാരില്‍ നിന്ന് 3,80,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോഴിക്കോട് ബാലുശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയവേയാണ് ശുഭയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ഡിവൈഎസ്പി കെ എസ് പ്രശാന്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല എസ്.എച്ച്‌.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശുഭയെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കേസിലെ രണ്ടാം പ്രതിയായ ശുഭയുടെ ഭര്‍ത്താവ് സാബുവിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ മണ്ണന്തല പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷന്‍ പരിധിയില്‍ സാമ്ബത്തിക തട്ടിപ്പിന് കേസ് നിലവിലുള്ളതായി പൊലീസ് അറിയിച്ചു. താമസിക്കുന്നിടത്തെ സമീപവാസികളുമായി സ്നേഹബന്ധം സ്ഥാപിക്കും, തുടര്‍ന്ന് ആരും വിശ്വസിച്ച്‌ പോകുംവിധം സംസാരിച്ച്‌ വീഴ്ത്തും.

ക്രമേണ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് ജില്ല വിട്ട് ആര്‍ഭാട ജീവിതം നയിക്കുകയാണ് ശുഭയുടെയും സാബുവിന്റെയും രീതിയെന്നും പൊലീസ് അറിയിച്ചു. സമാന രീതിയില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്ന് എസ്.എച്ച്‌.ഒ സുരേഷ് കുമാര്‍ പറഞ്ഞു. അന്വേഷണസംഘത്തില്‍ എസ്.ഐ ഗംഗപ്രസാദ്, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ പ്രദീപ്, സ്വാതി എന്നിവരുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക