മോസ്കോ: മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി റഷ്യ. തുടങ്ങിവെച്ചാല്‍ ആണവായുധങ്ങള്‍ പ്രയോഗിച്ചുള്ള ഒരു മൂന്നാം ലോകമഹായുദ്ധം നടക്കുമെന്നും അത് വിനാശകരമാവുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കി.

അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാവ്‌റോവിന്റെ പ്രസ്താവന. യുക്രൈനുമായി രണ്ടാം റൗണ്ട് ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അമേരിക്ക അതിന് തടസ്സം നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”ഞങ്ങള്‍ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ യുക്രെയ്ന്‍ യു.എന്‍ നിര്‍ദേശമനുസരിച്ച്‌ സമയം വെച്ച്‌ കളിക്കുകയാണ്”-ലാവ്‌റോവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ റഷ്യക്കെതിരെ കടുത്ത വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് വ്യക്തതയില്ലെന്നും ബൈഡന്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റിന്റെ പരാമര്‍ശം.

റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധിയാളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തത്. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കിയവ് ആക്രമിച്ചു കീഴടക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നു.

2014-ല്‍ റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയുടെ വടക്ക് ഭാഗത്തുള്ള കെര്‍സണിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.’യുദ്ധഭൂമിയില്‍ റഷ്യയ്ക്കു നേട്ടമുണ്ടാക്കാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുടിന് വലിയ വില നല്‍കേണ്ടിവരും,’ ബൈഡന്‍ തന്റെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്താണ് വരാന്‍ പോകുന്നതെന്ന് അയാള്‍ക്ക് അറിയില്ലെന്നും അദ്ദേഹം വിശദമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക