കീവ്: യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു.കര്‍ണാടകക്കാരനായ നവീന്‍ കുമാറാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 വയസ്സായിരുന്നു. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് നവീന്‍ കുമാര്‍.മരണം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

യുക്രൈനിലെ രണ്ടാമത്തെ നഗരമായ കാര്‍കീവില്‍ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഭക്ഷണം വാങ്ങാന്‍ കടയുടെ മുന്നില്‍ നില്‍ക്കുമ്ബോഴായിരുന്നു ഷെല്ലാക്രമണം. കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശിയാണ്. വിദേശകാര്യമന്ത്രാലയം നവീന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. യുക്രൈനില്‍ സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനമായ കീവിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ട്രെയിനോ മറ്റേതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച്‌ പുറത്തു കടക്കാനാണ് നിര്‍ദേശം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കീവ് പിടിച്ചടക്കാനായി റഷ്യന്‍ സേന ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്. നഗരത്തില്‍ വ്യോമാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ യുക്രൈന്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേനയോട് ആവശ്യപ്പെട്ടു. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സി 17 വിമാനങ്ങള്‍ ഉപയോഗിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും, നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്രമോദി സ്ലോവാക്യ, റോമേനിയ പ്രധാനമന്ത്രിമാരുമായി സംസാരിച്ചു. യുെ്രെകനില്‍ നിന്നുള്ള ഇന്ത്യാക്കാരുടെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്തത്. പ്രധാനമന്ത്രി രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. യുെ്രെകന്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചു. ഇതിനിടെ, രാഷ്ട്രപതി ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ ഒഴിപ്പിക്കലിനാണ് ഈ സമയത്ത് പ്രാധാന്യമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക