ഡല്‍ഹി: ഏറ്റവും ചെറിയ ധരിക്കാവുന്ന എയര്‍ പ്യൂരിഫയര്‍ ഡല്‍ഹി ഐഐടിയില്‍ വികസിപ്പിച്ചു. ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് നാസോ 95 ന് രൂപം നല്‍കിയിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്ബൊടി, വായു മലിനീകരണം എന്നിവയില്‍ നിന്നും ഇത് രക്ഷ നല്‍കും. ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

നേരിയ തുണിത്തരങ്ങളാണ് മൂക്കില്‍ ഫില്‍ട്ടറായി പ്രവര്‍ത്തിക്കുന്നത്. അത് മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്നതാണ്. മാസ്ക് ഉപയോഗിക്കുമ്ബോഴുള്ള അസ്വസ്ഥതകളില്‍ നിന്നും ഇത് രക്ഷപ്പെടുത്തുമെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്ബനി അവകാശപ്പെടുന്നത്. അതേസമയം,​ മാസ്‌കുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷയും ഇവയ്‌ക്കാണെന്നും ലാബുകള്‍ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തിയതായി പറയപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂക്കിലൂടെ ഓരോ പ്രാവശ്യം ശ്വാസമെടുക്കുമ്ബോഴും സ്വയം ശുദ്ധീകരിക്കുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. മൂക്കിന്റെ വലിപ്പമനുസരിച്ച്‌ പല അളവിലും ലഭ്യമാണ്. 499 രൂപയ്ക്ക് ഒരു പായ്‌ക്ക് നാസോ ഫില്‍റ്ററുകള്‍ നാനോക്ലീന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക