കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതില്‍ ലൈം​ഗിക ബന്ധത്തിന് വലിയ സ്ഥാനമാണുള്ളത്. എന്നാല്‍, ലൈം​ഗിക ബന്ധത്തിന് പങ്കാളി താത്പര്യം കാണിക്കാത്തത് പലപ്പോഴും വലിയ കുടുംബ പ്രശ്നങ്ങളിലേക്ക് നയിക്കും. ലൈം​ഗിക ബന്ധത്തിനുള്ള താത്പര്യക്കുറവിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

ലൈം​ഗിക ബന്ധത്തില്‍ താത്പര്യക്കുറവ് ഉണ്ടാകാതിരിക്കാന്‍ സ്വയംഭോ​ഗം നല്ലൊരു മാര്‍ഗമാണെന്ന് വി​ദ​ഗ്ധര്‍ പറയുന്നു. സ്വയംഭോഗത്തിലൂടെ ഹോര്‍മോണുകള്‍ സന്തുലിതമാകുന്നു. 2016-ല്‍ 57 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍ കൂടുതല്‍ തവണ സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകളിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ഇത് ബാധിക്കുന്നില്ലെന്ന് ഇതേ പഠനം കണ്ടെത്തി. എന്നിരുന്നാലും, സ്ത്രീകളെ സംബന്ധിച്ചിടത്തോളം, സ്വയംഭോഗം അവരുടെ ആത്മാഭിമാനം ഉയര്‍ത്തിയേക്കാം എന്നാണ് വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ലൈം​ഗിക അഭിനിവേശം കുറയാനുള്ള കാരണങ്ങള്‍ താഴെ പറയുന്നു:

മനസ്സ് നിഷേധാത്മക ആശയങ്ങളില്‍ മുഴുകിയിരിക്കുന്നതിനാല്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഉറക്കമില്ലായ്മയും ലൈംഗിക തൃഷ്ണ കുറയ്ക്കും എന്ന് പഠനങ്ങള്‍ പറയുന്നു. വാസ്തവത്തില്‍, ഇത് ലൈംഗികമായ അപര്യാപ്തതയ്ക്ക് തന്നെ കാരണമാകുമെന്നാണ് വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പഞ്ചസാരയുടെ അമിതമായ ഉപയോ​ഗം ലാം​ഗിക തൃഷ്ണ കുറയ്ക്കുമത്രെ. അമിതമായി പഞ്ചസാര കഴിക്കുമ്ബോള്‍, അത് സോഡയിലോ ഭക്ഷണത്തിലോ കാപ്പിയിലോ ആകട്ടെ, ഇന്‍സുലിന്‍ അളവ് വര്‍ദ്ധിക്കുകയും ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുകയും ചെയ്യും. പുരുഷന്മാരിലെ ഈസ്ട്രജന്റെ അളവില്‍ പഞ്ചസാര സ്വാധീനം ചെലുത്തുന്നു, ഇത് ഉദ്ധാരണക്കുറവിന് കാരണമാകുന്നു.

വൃത്തിഹീനവും ശുചിത്വവുമായ ചുറ്റുപാടുകളും താത്പര്യക്കുറവിന് കാരണമാകും. വൃത്തികെട്ടതും ദുര്‍ഗന്ധമുള്ളതുമായ ഒരു അപ്പാര്‍ട്ട്‌മെന്റ് നിറയെ അഴുക്കും, ബഗുകളും, മലിനമായ ഷീറ്റുകളും തലയിണകളും, അഴുക്കുപിടിച്ച പരവതാനിയും പലപ്പോഴും നമ്മുടെ ചുറ്റുപാടും ഉണ്ടാകാം. അത്തരമൊരു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശ്രമം തന്നെ പ്രതികൂലമായി ബാധിക്കുന്നു.

പങ്കാളിയുടെ ശരീര ഗന്ധം പലപ്പോഴും ലൈം​ഗിക ബന്ധത്തിലെ വില്ലനാകാറുണ്ട്. നിങ്ങളുടെ പങ്കാളിക്ക് വിയര്‍പ്പിന്റെയും ഭക്ഷണത്തിന്റെയും ഗന്ധമുണ്ടെങ്കില്‍, ലൈംഗികതയാവും നിങ്ങള്‍ ഏറ്റവും അവസാനമായി ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അമിതമായ കാപ്പിയുടെ ഉപയോ​ഗം ലൈം​ഗിക ശേഷിയെ കുറയ്ക്കും. കാപ്പി അമിതമായി കഴിക്കുന്നത് നിങ്ങളുടെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് അറിയേണ്ടത് പ്രധാനമാണ്. രാവിലെ ഒരു കപ്പ് കാപ്പി നല്ലതാണെങ്കിലും, അമിതമായ ഉപയോഗം ലൈംഗിക പ്രവര്‍ത്തനത്തെ തടയുന്ന അഡ്രീനല്‍ ഗ്രന്ഥികളില്‍ നിന്ന് സ്ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിച്ചേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക