പാലക്കാട്: സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ എന്‍ എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവ് ശിക്ഷ. ജൈനിമേട് ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിലാണ് ശിക്ഷ.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേട്ട് എം മനീഷാണു ശിക്ഷ വിധിച്ചത്. എന്‍ എന്‍ കൃഷ്ണദാസിനും ഡിവൈഎഫ്‌ഐ ജില്ലാ നേതാവായിരുന്ന അലക്സാണ്ടര്‍ ജോസിനും കോടതി ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷയുമാണ് വിധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2015 ലാണു കേസിനാസ്പദമായ സംഭവം. ഇഎസ്‌ഐ ആശുപത്രിയില്‍ നിന്നു ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ഇരുവരുടെയും നേതൃത്വത്തില്‍ സൂപ്രണ്ടിനെ ഉപരോധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക