കോട്ടയം : കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. എയര്‍ ഇന്ത്യക്കു പുറമേ എല്‍ഐസിയും സ്വകാര്യവത്കരിക്കുന്നു. ആദായനികുതിയില്‍ ഇളവുകളൊന്നുമില്ല.

ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ മേഖലാകേന്ദ്രങ്ങളില്‍ ഫെബ്രുവരി 15 ചൊവ്വാഴ്ച സായാഹ്നധര്‍ണ നടത്തുന്നു. കോട്ടയത്ത് പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, പാലാ, എരുമേലി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സായാഹ്നധര്‍ണ നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക