ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് അവരുടെ മാത്രം ഇഷ്ടമാണെന്നും അതിന് ഭരണ ഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഹിജാബ്, ജീന്‍സ്, ഗൂന്‍ഹട്ട്, ബിക്കിനി എന്നിവയില്‍ ഏതു ധരിക്കണമെന്നത് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. അതിനുള്ള അവകാശം ഭരണ ഘടന നല്‍കുന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ ട്വിറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയും ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണമായി എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക