സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലെ അറിയപ്പെടുന്ന താരമാണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നു വന്നത് എങ്കിലും ഇതര ഭാഷകളിൽ ആണ് താരം ഇപ്പോൾ പ്രശോഭിക്കുന്നത്. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ നായകനായ സിനിമയിലൂടെയാണ് താരം ആദ്യമായി പ്രേക്ഷകർക്ക് മുമ്പിൽ അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ് താരം. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധകവൃന്ദം സമൂഹ മാധ്യമങ്ങളിലൂടെ നീളം താരത്തിൽ ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആകുന്നത് പതിവാണ്. താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും വിസ്മയിപ്പിക്കുന്നതുമാണ്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഉടനീളം പ്രചരിച്ചിരുന്നു പക്ഷേ അത് യഥാർത്ഥ ചിത്രം അല്ല എന്നും പ്രചരിച്ചത് ഫോട്ടോഷോപ്പ് ചെയ്ത് വ്യാജ ചിത്രമാണ് എന്ന് പുറത്ത് പറഞ്ഞു കൊണ്ട് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. യഥാർത്ഥചിത്രം പങ്കുവെച്ചുകൊണ്ട് പ്രചരിച്ചത് വ്യാജ ചിത്രമാണ് എന്ന് പറഞ്ഞത് താരം തന്നെയാണ്. കൂടാതെ മാധ്യമപ്രവർത്തനങ്ങളെ കുറിച്ചുള്ള താര ത്തിന്റെ നിരീക്ഷണവും താരം കുറിച്ചിട്ടുണ്ട്.
“കഴിഞ്ഞ മാസം ഞാൻ എടുത്ത ഫോട്ടോ ആണിത്. അതിപ്പോൾ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട ചിത്രമാക്കി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ്. ചെയ്ത ആൾ മാത്രമല്ല മറ്റുപലരും പ്രമുഖ ചാനലുകളും ചിത്രം പ്രചരിപ്പിക്കുന്നത് കാണാനിടയായി. ഇത് ചീപ്പ് മാധ്യമപ്രവർത്തനമാണ്. ഇത്തരം ഫേക്ക് ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണം. എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.