ഡെറാഡൂണ്‍: ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഉത്തരാഖണ്ഡിനെ ഹിന്ദു മതവിശ്വാസികളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരമുണ്ടാക്കും. ഇതിലൂടെ ടൂറിസം വളരും. രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയോധ്യയിലേക്കും അജ്മീറിലേക്കും കര്‍താര്‍പുര്‍ ഗുരുദ്വാരയിലേക്കും സൗജന്യ തീര്‍ത്ഥയാത്ര അനുവദിക്കും. ഡല്‍ഹിയിലെ മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജനയിലൂടെ നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് രാജ്യത്തെ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക