ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ മര്യാദകള്‍ മറന്ന് കോവിഡിനെ രാഷ്ട്രീയവത്ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പാര്‍ലമെന്റിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി പ്രതിപക്ഷ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. കോണ്‍ഗ്രസ് ജനാധിപത്യത്തെ അപമാനിക്കുകയാണെന്നും പ്രധാന മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷമായി രാജ്യം കോവിഡിനെതിരെ പോരാടുകയാണെന്നും 80 ശതമാനം രണ്ട് വാക്‌സിനുമെടുത്തു. അത് വലിയ നേട്ടമാണ്. കോവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി. കോവിഡിന് ശേഷം ആഗോളതലത്തില്‍ ഇന്ത്യ പുതിയ നേതൃതലത്തിലേക്കെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.പിയില്‍ കോവിഡ് പടര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. അതിഥി തൊഴിലാളികളെ ദുരിതത്തിലാക്കി. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയം കോണ്‍ഗ്രസ് കളിച്ചു. ഇപ്പോഴും ചിലര്‍ 2014ല്‍ കുരുങ്ങിക്കിടക്കുകയാണ്. അടുത്ത 100 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് ഭരണം ആഗ്രഹിക്കുന്നുമില്ല, പ്രതീക്ഷയുമില്ല. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയും കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും പ്രധാന മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക