ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സിലറായി ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ് ചുമതലയേറ്റു. പൂനെ സാവിത്രിഭായി ഭൂലെ സര്‍വകലാശാലയിലെ പ്രഫസറും ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമാണ്.

പൊളിറ്റിക്കല്‍ സയന്‍സാണ് ശാന്തിശ്രീയുടെ വിഷയം. മലയാളം ഉള്‍പ്പെടെ 9 ഭാഷകളില്‍ പ്രാവീണ്യമുണ്ട്. വാഗ്മിയും എഴുത്തുകാരിയും സാമൂഹ്യ ശാസ്ത്രജ്ഞയുമാണ്. ‘നെഹ്‌റു കാലത്തെ പാര്‍ലമെന്റും വിദേശ നയങ്ങളും’ എന്ന വിഷയത്തിലാണ് ശാന്തിശ്രീ ഗവേഷണം നടത്തിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ആക്ടിങ് വി.സി.എം. ജഗദേഷ് കുമാര്‍ കഴിഞ്ഞ ആഴ്ച യൂണിവേഴ്സിറ്റ് ഗ്രാന്റ്സ് കമ്മിഷന്‍ ചെയര്‍പേഴ്സണായി സ്ഥാനമേറ്റതിനെത്തുടര്‍ന്നാണ് വി.സി. പദവി ഇവരെ തേടിയെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക