പാലക്കാട്: ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റകൈ കൊണ്ട് അപകടകരമാംവിധം സ്‌കൂടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ശാസിച്ച്‌ പൊലീസ്. ഞായറാഴ്ച പാലക്കാട് താരേക്കാടാണ് സംഭവം. ഒറ്റ കൈ കൊണ്ട് സ്‌കൂടര്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇയാളെ ശാസിച്ചത്. തുടര്‍ന്ന് യാത്രക്കാരന്‍ ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടരുകയായിരുന്നു.

തെരുവ് നായകള്‍ കുറുകെ ചാടിയും ചെറിയ കുഴിയില്‍ വീണ് മറിഞ്ഞും നിരത്തില്‍ ജീവന്‍ പൊലിയുന്ന പതിവ് അപകട കാഴ്ചകള്‍ക്കിടയിലാണ് സ്വന്തം മകളേയും തോളിലേറ്റി പുത്തൂര്‍ സ്വദേശിയായ യുവാവ് ഒറ്റകൈ കൊണ്ട് വാഹനമോടിച്ചെത്തിയത്. ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇങ്ങനെ യാത്രചെയ്യാന്‍ പറ്റില്ലെന്നും ഓടോ വിളിച്ച്‌ പോയ്ക്കോളൂവെന്നും ആദ്യം പൊലീസ് നിര്‍ദേശിച്ചെങ്കിലും പിന്നീട് ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു. സാഹസികമായി യാത്രചെയ്ത് അപകടങ്ങള്‍ വിളിച്ചു വരുത്തരുതെന്ന് ശാസിച്ചാണ് യുവാവിനെ പൊലീസ് പറഞ്ഞുവിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക