പാലക്കാട്: ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് ബസില്‍ കടത്തുകയായിരുന്ന 90 ഗ്രാം മെത്തഫിറ്റമിന്‍ (എം.ഡി.എം.എ) മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ജേര്‍സണാ(23)ണ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ രാകേഷിന്റെ നിര്‍ദ്ദേശ പ്രകാരം പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബംഗളുരു-എറണാകുളം സ്ലീപ്പര്‍ ബസില്‍ നിന്ന് മാരക മയക്കുമരുന്ന പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളത്തെ ഡി.ജെ. പര്‍ട്ടികള്‍ക്കും മറ്റും മില്ലി ഗ്രാം പാക്കറ്റാക്കി വില്‍പ്പന നടത്തുന്നതിനാണ് മയക്കുമരുന്ന് കടത്തിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 10 ലക്ഷം രൂപ വില വരും. പ്രതിയെയും എം.ഡി.എം.എയും കസ്റ്റഡിയിലെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക