ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. യു.പിയിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്താനാണ് വോട്ടെടുപ്പ് ദിവസങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍.

ദേശീയ തലസ്ഥാനത്തെ ഏതെങ്കിലും ബിസിനസ്, വ്യാപാര സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള എല്ലാ വ്യക്തികള്‍ക്കും ഈ ഇളവ് ബാധകമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.പിയില്‍ 10ന് തുടങ്ങി ഏഴു ഘട്ടങ്ങളിലായണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം 14നും മൂന്നാം ഘട്ടം 20നും നാലാം ഘട്ടം 23നും അഞ്ചാം ഘട്ടം 27നും അവസാന ഘട്ടം മാര്‍ച്ച് 7നുമാണ്. വോട്ടെണ്ണര്‍ മാര്‍ച്ച് 10നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക