കേപ്ടൗണ്‍: കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കൂട്ടാനായി ദക്ഷിണാഫ്രിക്ക മൊഡേണ വാക്‌സിന്റെ പതിപ്പ് സ്വന്തം നിലയില്‍ നിര്‍മിക്കുന്നു. നവംബറില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങാനാകുമെന്ന് പുതിയ വാക്‌സിന്റെ നിര്‍മാതാക്കളായ അഫ്രിജെന്‍ ബയോളജിക്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക.

വാക്‌സിന് പേറ്റന്റ് നിര്‍ബന്ധമാക്കിയില്ലെന്ന് നേരത്തെ മൊഡേണ വ്യക്തമാക്കിയിരുന്നു. വാക്‌സിന്റെ തങ്ങളുടേതായ പതിപ്പ് നിര്‍മിക്കാന്‍ കേപ്ടൗണിലെ ശാസ്ത്രഞ്ജര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ദക്ഷിണഫ്രിക്കന്‍ ശാസ്ത്രഞ്ജരുടെ നീക്കത്തിന് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുമുണ്ട്. മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും ജനസംഘ്യയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, വടക്കേ അമേരിക്കയില്‍ 60 ശതമാനം, യൂറോപ്പില്‍ 63 ശതമാനം, ഏഷ്യയില്‍ 61 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ നിരക്ക്. ദക്ഷിണാഫ്രിക്കയില്‍ 27 ശതമാനം ആളുകള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കിയിട്ടുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക