ന്യൂഡല്‍ഹി: ഗോഡൗണില്‍ നിന്ന് 590 എല്‍.ഇ.ഡി. ടിവികള്‍ മോഷ്ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. നാഗൗര്‍ സ്വദേശി ദിനേശ് ചിറ്റ്‌ലംഗിയ(39)യാണ് പിടിയിലായത്. ഗോഡൗണില്‍ നിന്ന് ടിവികള്‍ മോഷണം പോയെന്ന് ഉടമ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടുപിടിച്ചത്.

കമ്പനിയുടെ ബില്ലിങ് സംവിധാനം പരിശോധിച്ചപ്പോള്‍ എസ്.എസ്. ഇലക്‌ട്രോണിക്‌സിന്റെ പേരില്‍ നല്‍കിയ രണ്ട് ഇ-വേ ബില്ലുകള്‍ പോലീസ് കണ്ടെത്തിയത്. പരാതിക്കാരന്റെ കമ്പനിയുടെ മാനേജര്‍ രണ്ടു ബില്ലുകളും നല്‍കുകയും രണ്ട് ട്രക്കുകളിലായി ടിവികള്‍ കൊണ്ടുപോയതാായും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ട്രക്കുകള്‍ കണ്ടെത്തി. തന്റെ പേരില്‍ നാഗൗറില്‍ എസ്.എസ്. ഇലക്‌ട്രോണിക്‌സ് എന്ന കട നടത്തുന്നുണ്ടെന്ന് പ്രതി പറഞ്ഞു. സാധനങ്ങളുടെ കുറവുള്ളതിനാല്‍ ബിസിനസ് പരാജയമായതിനാലാണ് ടിവികള്‍ മോഷ്ടിച്ചതെന്നും ദിനേശ് പോലീസിനോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക