കൊച്ചി: ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം ഒരു നിമിഷം പോലും തുടരാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഏഴ് ഫോണുകൾ അല്ല കൂടുതൽ ഫോണുകൾ കണ്ടെടുക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഫോണുകൾ ഏതൊക്കെയെന്ന വിവരം നാളെ പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

അതേസമയം ദിലീപിന്റെ രണ്ട് ഫോണുകൾ രാത്രി കൊച്ചിയിൽ എത്തിക്കും. മുംബൈയിൽ പരിശോധനയ്ക്ക് അയച്ച ഫോണുകളാണ് ഇന്നെത്തിക്കുന്നത്. ഇതിനിടെ ഫോൺ കൈമാറാൻ ദിലീപ് തയാറാകാത്തതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോൺ നൽകിയാൽ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളിൽ ചിലത് പ്രതികൾ ഒരു വർഷത്തിലധികമായി ഉപയോഗിക്കുന്നവയാണ്. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ഇവ ഉപയോഗിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തിൽ. ഫോൺ ലഭിച്ചാൽ നടിയെ ആക്രമിച്ച കേസിലടക്കം കൂടുതൽ തെളിവ് കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക