തിരുവനന്തപുരം: അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്. കോണ്‍ഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകളാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകരെയാണ് മന്ത്രി വിമര്‍ശിച്ചത്.

ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്ഥാനമുണ്ടെന്നും അധ്യാപക സംഘടന കുറ്റപ്പെടുത്തി. സര്‍വീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാര്‍ ഉപയോഗിച്ച്‌ അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാള്‍ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും കുറ്റപ്പെടുത്തി. ഫോക്കസ് ഏരിയ നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ നടപടിക്കെതിരെ ബുധനാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഉപജില്ലാ കേന്ദ്രങ്ങളിലും കെ.പി.എസ്.ടി.എ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക