ചെന്നൈ: മദ്യപിച്ച്‌ ഇരുപതുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊന്നു. ചെന്നൈ ഒട്ടേരിയിലാണ് സംഭവം നടന്നത്.

രാത്രി മകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന അമ്മ കാണുന്നത് മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയാണ്. അമ്മയും ഇളയ മകനും ചേര്‍ന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. ഇതോടെയാണ് കയ്യില്‍ കിട്ടിയ ചുറ്റിക െകാണ്ട് ഭര്‍ത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ഇവര്‍ തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അതുമാറ്റി. സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ നടന്ന കൊലപാതകമായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക