കുറ്റിപ്പുറം: യൂട്യൂബ് ചാനലില്‍ പാട്ടു പാടിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് 12 വയസുകാരനെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നു േപര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍.

പട്ടിക്കാട് വെള്ളിമേല്‍ തിരുത്തിയാംപുറത്ത് ഉമ്മര്‍ (55), കീഴാറ്റൂര്‍ സ്വദേശികളായ പാറമ്മല്‍ ഉസാമ (47), ചോലക്കാടന്‍ ഉമ്മര്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് മൊബൈല്‍ ഫോണും പണവും പ്രതികള്‍ നല്‍കിയിരുന്നു. ചോലക്കാടന്‍ ഉമ്മര്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉസാമ പൊതുപ്രവര്‍ത്തകനാണ്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക