തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത് ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ്.വനം വകുപ്പ് മന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.മന്ത്രിയുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പങ്കെടുക്കാനിരുന്ന എല്ലാ പൊതുപരുപാടികളും റദ്ധാക്കിയതായും അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക