തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിനൊരുങ്ങുന്നതിനിടെയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. ആളുകള്‍ കസേരയിലിരുത്തി ചുമന്നായിരുന്നു താരത്തെ മല കയറ്റിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താരത്തെ കസേരയില്‍ ചുമന്ന് മലകയറ്റിയത് ചൂണ്ടിക്കാട്ടിയാണ് പലരും വിമര്‍ശനമുയര്‍ത്തുന്നത്.ബുധനാഴ്ച രാവിലെയാണ് കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അജയ് ദേവ്ഗണ്‍ ശബരിമലയിലെത്തിയത്.

രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ് ലീല ഭന്‍സാലിയുടെ ​ഗം​ഗുഭായ് കതിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ചിത്രങ്ങളുടേയും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്ന റണ്‍വേ 34-ന്റെ സംവിധായകനും അജയ് ദേവ്ഗണാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക