ഇടുക്കി: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. റവന്യൂ വകുപ്പ് 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാകുക. മൂന്നാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇടുക്കി കലക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ 45 ദിവസത്തിനകം റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇടുക്കിയിലെ മൂന്നാര്‍ കേന്ദ്രീകരിച്ച് ദേവികുളം താലൂക്കില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങളാണ് റദ്ദാക്കുക. ഒമ്പത് വില്ലേജുകളിലെ പട്ടയങ്ങളാണ് റദ്ദാക്കുന്നത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവ് പ്രകാരം വലിയ അളവിലുള്ള ഭൂമി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ നടപടിക്ക് മുന്നോടിയായി ഒരു പരിശോധന കൂടി നടത്തും. കുടിയൊഴുപ്പിക്കേണ്ടി വന്നാലും പനരധിവസിപ്പാക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് നിര്‍ദ്ദേശം. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കാനുള്ള നിലപാടുമായി മുന്നോട്ട് പോകാനും രണ്ട് മാസത്തിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

199ല്‍ ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം.ഐ. രവീന്ദ്രന്‍ മൂന്നാര്‍ മേഖലയില്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക