കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നൽകി കുടുംബം. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷ് നിർദ്ദേശിച്ച പേരാണിത്. കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ, പ്രതി നീതുവിന്റെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നീതുവിന്റെ കാമുകനായ കളമശേരി സ്വദേശി ബാദുഷയെയാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗൂഡാലോചനയും, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകളും പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതേ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ നിന്നും ഇടുക്കി സ്വദേശിനിയായ അശ്വിനിയുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. കേസിലെ പ്രതിയായ നീതുവിനെ മണിക്കൂറുകൾക്കം തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടർന്നു നീതുവിനെ ചോദ്യം ചെയ്‌തോടെയാണ് പ്രതിയായ ഇബ്രാഹിം ബാദുഷായെപ്പറ്റി വിവരം ലഭിച്ചത്.

തുടർന്നു, ഇയാളുടെ കൊച്ചി കളമശേരിയിലെ വീട്ടിലെത്തി പൊലീസ് സംഘം ബാദുഷായെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ നീതുവുമായുള്ള ബന്ധം തുറന്നു സമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് നീതുവിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം ഇബ്രാഹിം ബാദുഷായ്ക്കെതിരെ കേസെടുക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക