കൊല്‍ക്കത്ത: നഗരത്തില്‍ കരടി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതില്‍ പരിഭ്രാന്തരായി നഗരവാസികള്‍. കരടിയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്. പശ്ചിമബംഗാളിലെ മാലാബസാര്‍ നഗരസഭയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ശുചീകരണ തൊഴിലാളികളാണ് ആദ്യമായി കരടിയെ കണ്ടത്. സര്‍ക്കാര്‍ കെട്ടിടത്തിലാണ് കരടിയെ കണ്ടത്. കരടിയെ പിടികൂടി കാട്ടില്‍ വിട്ടയക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരത്തില്‍ കരടി എത്തിയതോടെ, നഗരത്തില്‍ നടന്നുവരുന്ന പുസ്തകമേള നിര്‍ത്തിവെച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക