കരിപ്പൂർ:ട്രോളി ബാഗുകളുടെ പിടിക്കുള്ളിൽ 1.9 കോടി രൂപയുടെ ‘സ്വർണ വടികൾ ’ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2 യാത്രക്കാർ പിടിയില്‍. ഇവരില്‍നിന്ന് 3.9 കിലോഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫും തവനൂർ സ്വദേശി ശിഹാബുമാണ് കസ്റ്റംസ് പരിശോധനയിൽ കുടുങ്ങിയത്. ഇവർ കൊണ്ടുവന്ന ട്രോളി ബാഗിന്റെ പിടിയുടെ ഇരുവശത്തുമായിരുന്നുസ്വർണം ഒളിപ്പിച്ചിരുന്നത്.

24 കാരറ്റിലുള്ള 1.95 കിലോഗ്രാം സ്വർണമാണ് ഓരോരുത്തരിൽ നിന്നും കണ്ടെടുത്തത്. ഡപ്യൂട്ടി കമ്മിഷണർ ടി.എ.കിരൺകുമാർ, സൂപ്രണ്ടുമാരായ സി.പി.സബീഷ്, സന്തോഷ് ജോൺ, എം.ഉമാദേവി, ഇൻസ്പെക്ടർമാരായ വീരേന്ദ്ര പ്രതാപ് ചൗധരി, ദിനേഷ് മിർദ, എൻ.റഹീസ്, ചേതൻ ഗുപ്ത, അരുൺ കൃഷ്ണ, കെ.കെ.പ്രിയ, പോരുഷ് റോയൽ, ഹെഡ് ഹവിൽദാർമാരായ ജമാലുദ്ദീൻ, വിശ്വരാജ് എന്നിവരാണു സ്വർണം പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക