തിരുവനന്തപുരം : അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ഓഫിസറുടെ സംരക്ഷണയില്‍ ഏല്‍പിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നു സാംപിളെടുക്കും. താല്‍ക്കാലിക ദത്തിന് ഏല്‍പിച്ചിരുന്ന ആന്ധ്രയിലെ ദമ്ബതികളില്‍നിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയത്.ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിര്‍മല ശിശുഭവനിലാക്കി.ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ സാംപിളെടുക്കും.

എന്നാല്‍ പെറ്റമ്മയാണെങ്കിലും അനുപമയുടെ കാമുകന്‍ ഉപേക്ഷിച്ചപ്പോള്‍ കുഞ്ഞിനെ കയ്യൊഴിയാന്‍ തയ്യാറായ പെറ്റമ്മയ്ക്കൊപ്പമല്ല സോഷ്യല്‍ മീഡിയ. ഒരുവര്‍ഷമായി പൊന്നുപോലെ വളര്‍ത്തിയ ആന്ധ്രയിലെ അധ്യാപക ദമ്ബതികള്‍ക്കൊപ്പമാണ് ഭൂരിഭാഗം പേരും. ആ കുഞ്ഞിന്റെ നല്ല ഭാവിയാണ് ഈ ഒരു സംഭവത്തിലൂടെ നഷ്ടപ്പെടാന്‍ പോകുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക