കൊച്ചി : തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നതാണ് നിലവിലെ ആവശ്യം.മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന സ്വരാജ് ഹര്‍ജി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച്‌ തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തു എന്ന് ഹര്‍ജിയില്‍ പറയുന്നു. ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്‍റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ട ലംഘനം ആണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മില്‍ ആണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക