ചേര്‍ത്തല: ട്രാഫിക് എസ്‌ഐയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ സൈനികനെ പൊലീസ് മര്‍ദിച്ചെന്നു പരാതി.അപകടകരമായി സഞ്ചരിച്ച വാഹനം തടയാന്‍ ശ്രമിച്ചതിനാണ് എസ്‌ഐയെ ആക്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയപാതയിലെ പട്രോളിങ്ങിനിടെ ചേര്‍ത്തല ട്രാഫിക് എസ്‌ഐ ജോസി സ്റ്റീഫനു നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. മുഖത്ത് ഇടിയേറ്റ് മൂക്കിലെ എല്ല് പൊട്ടിയിട്ടുണ്ട്.ഒന്നാം പ്രതിയും മിലിറ്ററി ഉദ്യോഗസ്ഥനുമായ കൊട്ടാരക്കര പത്തനാപുരം വെളകുടി പഞ്ചായത്തില്‍ ആവണീശ്വരം സാബുരാജാ വിലാസത്തില്‍ ജോബിന്‍ (29) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ജോബിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോബിന്‍ പൊലീസ് സുരക്ഷയിലാണ്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി മൊഴി എടുത്തപ്പോള്‍ പൊലീസ് മര്‍ദിച്ചെന്നു ജോബിന്‍ പരാതിപ്പെട്ടു.അതേസമയം പ്രതിയെ മര്‍ദിച്ചിട്ടില്ലെന്നും സംഭവസ്ഥലത്തുനിന്നു ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തില്‍ കയറ്റിയപ്പോള്‍ പരുക്കു പറ്റിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക