കൊച്ചി: സുരക്ഷ വര്‍ധിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക്‌ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും എറണാകുളം-ഹസ്രത്ത്‌ നിസാമുദ്ദീന്‍ പാതയില്‍ സര്‍വീസ്‌ നടത്തുന്ന മംഗള സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകളില്‍ എല്‍.എച്ച്‌.ബി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോച്ചുകള്‍ ഉപയോഗിക്കുമെന്ന്‌ റെയില്‍വേ. തുടക്കത്തില്‍ ആഴ്‌ചയില്‍ രണ്ടുതവണയായിരിക്കും എല്‍.എച്ച്‌.ബി. റേക്ക്‌ ഉപയോഗിച്ചുള്ള സര്‍വീസ്‌.പിന്നീട്‌ ഘട്ടം ഘട്ടമായി മുഴുവന്‍ സര്‍വീസുകളും എല്‍.എച്ച്‌.ബിയിലേക്ക്‌ മാറ്റും. എറണാകുളത്തുനിന്ന്‌ പുറപ്പെടുന്ന ട്രെയിനില്‍ ഡിസംബര്‍ 12 മുതല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ സര്‍വീസിലാകും എല്‍.എച്ച്‌.ബി. റേക്ക്‌ ഉപയോഗിക്കുക. ഡല്‍ഹിയില്‍നിന്നുള്ള സര്‍വീസില്‍ ഡിസംബര്‍ 15 മുതല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുതിയ കോച്ചുകള്‍ പ്രാബല്യത്തില്‍ വരും. രണ്ട്‌ എ.സി. 2 ടയര്‍ കോച്ചുകള്‍, ആറ്‌ എ.സി. 3 ടയര്‍ കോച്ചുകള്‍, എട്ട്‌ സ്ലീപ്പര്‍ ക്ലാസ്‌ കോച്ചുകള്‍, മൂന്ന്‌ ജനറല്‍ സെക്കന്‍ഡ്‌ ക്ലാസ്‌ കോച്ചുകള്‍ എന്നിങ്ങനെ 22 കോച്ചുകളാണ്‌ ട്രെയിനിലുണ്ടാവുക.

മറ്റുള്ള 5 ദിവസങ്ങളിലും നിലവിലുള്ള ഐ.സി.എഫ്‌. കോച്ചുകളായിരിക്കും ഉപയോഗിക്കുക. ജര്‍മന്‍ സാങ്കേതിക വിദ്യ അടിസ്‌ഥാനമാക്കി നിര്‍മിച്ച എല്‍.എച്ച്‌.ബി. കോച്ചുകള്‍ വേഗം കൂടിയവയും കൂടുതല്‍ സുരക്ഷിതവുമാണ്‌.അപകടമുണ്ടായാല്‍ പരസ്‌പരം ഇടിച്ചുകയറില്ലെന്ന സവിശേഷതയുമുണ്ട്‌. നേരത്തെ ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ കോച്ചുകളും എല്‍.എച്ച്‌.ബിയിലേക്ക്‌ മാറ്റിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക