അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ കേസില്‍ പരാതിക്കാരായ അനുപമയും അജിത്തും സിഡബ്ല്യുസിക്ക് മുന്നില്‍ മൊഴി നല്‍കി.മൊഴിയെടുക്കല്‍ നാല് മണിക്കൂര്‍ നീണ്ടു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകള്‍ ഇരുവരും ഹാജരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈകീട്ട് മൂന്നരയോടുകൂടിയാണ് സിഡബ്ല്യുസിക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്താന്‍ അനുപമയും അജിത്തും എത്തിയത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സിഡബ്ല്യുസിക്ക് മുന്നില്‍ഹാജരാക്കി. മൊഴി നല്‍കിയ ശേഷംസിഡബ്ല്യുസിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞു .

കേസ് കുടുംബകോടതി ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും. കേരള സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുക, ആരോപണ വിധേയരെ മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷണംനടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അനുപമ ശിശുക്ഷേമസമിതിക്ക് മുന്നില്‍ ആരംഭിച്ച സമരം ആറാം ദിവസവും തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക