തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അമ്മ അനുപമ.കുഞ്ഞിനെ കിട്ടാന്‍ ഏറെനാളായി കാത്തിരിക്കുകയാണ്. ഈ മാസമോ അടുത്ത മാസമോ കുഞ്ഞിനെ കിട്ടുമെന്നാണ് പ്രതീക്ഷ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദത്ത് നടപടിക്രമങ്ങളിലെ വീഴ്ചകള്‍ക്കെതിരായ നിയമപോരാട്ടം തുടരുമെന്നും ശിശുക്ഷേമ സമിതിയില്‍നിന്ന് ഉത്തരവ് കൈപ്പറ്റിയ ശേഷം അനുപമ പറഞ്ഞു.തന്റെ ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് അംഗീകരിച്ചതെന്നും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിച്ച്‌ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. പരിശോധന നടത്തും വരെ കുഞ്ഞിന്റെ ഉത്തരവാദിത്തം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ്. സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥലത്ത് കുഞ്ഞിനെ പാര്‍പ്പിക്കുമെന്നാണ് അറിയുന്നതെന്നും അനുപമ വ്യക്തമാക്കി.

കുഞ്ഞിനെ ഉടന്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവിട്ടിരുന്നു. പൊലീസ് സംരക്ഷണയില്‍ 5 ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍നിന്ന് തിരിച്ചെത്തിക്കാനാണ് നിര്‍ദേശം. കേരളത്തിലെത്തിച്ച്‌ ഡിഎന്‍എ പരിശോധന നടത്തും. ആന്ധ്ര സ്വദേശികളായ ദമ്ബതികള്‍ക്കൊപ്പമാണ് കുഞ്ഞുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക