കല്‍പറ്റ: ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷ്ടിച്ചെന്ന കേസില്‍ കുടുക്കിയതായി ആരോപണം. വയനാട് മീനങ്ങാടി സ്വദേശിയായ യുവാവിന്‍റെ ഭാര്യയും ബന്ധുക്കളുമാണ് പൊലീസിനെതിരെ രംഗത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാഴ്ച മുമ്ബാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാര്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ സുല്‍ത്താന്‍ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റര്‍ ദൂരം കാര്‍ ഓടിച്ചു കൊണ്ടുപോയി എന്നാണ് പൊലീസ് വാദം. കസ്റ്റഡിയില്‍ യുവാവിന് ക്രൂര മര്‍ദനമേറ്റതായി ദീപുവിനെ സന്ദര്‍ശിച്ച ബന്ധുക്കള്‍ പറഞ്ഞു.22കാരനായ ദീപുവിനെക്കുറിച്ച്‌ പൊലീസ് ഉന്നയിക്കുന്ന വാദം നാട്ടുകാരും നിഷേധിക്കുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച പൊലീസ്, ദീപു കുറ്റം സമ്മതിച്ചതായും പറയുന്നു.

എന്നാല്‍ കൂലിവേല ചെയ്യുന്ന ദീപുവിന് സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ലെന്നും പൊലീസ് കെട്ടിചമച്ച കേസാണിതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.മാനന്തവാടി ജില്ല ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലായ ദീപുവിനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക