മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. റൂള്‍ കര്‍വുമായും വിദഗ്ധ സമതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ കോടതി വിശദമായി വാദം കേള്‍ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റൂള്‍ കര്‍വ് സംബന്ധിച്ച്‌ കേരളം വിശദമായ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത റൂള്‍ കര്‍വ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നും, റൂള്‍ കര്‍വ് തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉള്ളത് ആണെന്നുമാണ് സര്‍ക്കാര്‍ വാദം.ബേബിഡാമില്‍ അറ്റകുറ്റപ്പണിക്കും, മരം മുറിക്കാനും അനുമതി നല്‍കുകയും പിന്നീട് പിന്‍വലിച്ചതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ആകും തമിഴ്‌നാട് വാദിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക