ഡല്‍ഹി: കോവിഡ് ബാധിതരുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന നിര്‍ദേശവുമായി സുപ്രിംകോടതി.ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മാര്‍​ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതിയുടെ പരാമര്‍ശം.കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഈമാസം 23നകം തയാറാക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പരാതികളുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ജില്ലാതല സമിതികള്‍ രൂപീകരിക്കുന്നതിന് എത്ര കാലതാമസം ഉണ്ടാകുമെന്നും കോടതി ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക