സ്വകാര്യ ബസ് ഉടമകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്ക് ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പിന്‍വലിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് നവംബര്‍ 18-ന് മുന്‍പ് തീരുമാനത്തിലെത്തും.ഇപ്പോഴത്തെ പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സര്‍ക്കാര്‍ അഭ്യര്‍ത്ഥന ബസുടമകള്‍ മാനിച്ചതായും ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ഉറപ്പല്ല തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സഹായകരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും തുടര്‍ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും സംയുക്തസമരസമിതി പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക