കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് മഹാദുരന്തങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന് പുതിയ മുഖം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.ലോക്ഡൗണ്‍ സമയത്ത് ചുമതലയില്‍ നിന്ന് പൊലീസ് മാറിയില്ല. ഏത് കാര്യത്തിനും പൊലീസിനെ വിളിക്കാമെന്ന് ജനത്തിന് ബോധ്യമായതായി മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ സമയത്ത് ചുമതലയില്‍ നിന്ന് പൊലീസ് മാറിയില്ല.

കോവിഡിനെ തുടര്‍ന്ന് മരിച്ച പൊലീസുകാരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്‍്റെ പ്രതിച്ഛായയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. അതാണ് പൊലീസെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിവാക്കാനാകണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക