ഗോപാല്‍ഗഞ്ച്: ബിഹാറില്‍ വിഷമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 29 ആയി. ചികിത്സയിലുള്ളവരുടെ നില ഗുരുതരമായി തുടരും​. ഗോപാല്‍ഗഞ്ചില്‍ 17ഉം വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബേട്ടിയ മേഖലയില്‍ 12ഉം പേരാണ്​ മരിച്ചത്​. ചൊവ്വാഴ്ച വൈകീട്ട്​ മദ്യം കഴിച്ച ഇവരുടെ ആരോഗ്യനില രാത്രിയോടെ വഷളാവുകയായിരുന്നുവെന്ന്​ മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ബിഹാര്‍ മന്ത്രി ഷാനവാസ് ഹുസൈന്‍ പറഞ്ഞു. പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ കഴിഞ്ഞ നാല് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ വിഷമദ്യ ദുരന്തമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക