കോട്ടയം: കാരാപ്പുഴയിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തു നിന്നു വ്യാഴാഴ്ച വൈകിട്ടോടെ കാണാതായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. കാരാപ്പുഴ അമ്പലക്കടവ് ഭാഗത്തെ തോട്ടിലാണ് നാൽപ്പത് വയസോളം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പ്രദേശത്തു നിന്നും ജോഷി എന്ന യുവാവിനെ കാണാതായിരുന്നു. ഇയാളെ കാണാതായത് സംബന്ധിച്ചു ബന്ധുക്കൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാരാപ്പുഴ അമ്പലക്കടവ് ഭാഗത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരം അറിഞ്ഞ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും, അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത ശേഷം മാത്രമേ മരിച്ചത് ആരാണെന്നു തിരിച്ചറിയാൻ സാധിക്കൂവെന്നാണ് പൊലീസ് നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക