തിരുവനന്തപുരം: ഇന്ന് കേരളപിറവി. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷമായി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്.ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഐക്യമലയാളപ്രസ്ഥാനത്തിന്റെത് ഉള്‍പ്പടെ വിവിധസന്നദ്ധസംഘടനകളും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്‌കാരികവകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി നിയമസഭയിലും ലോക്‌സഭയിലും അംഗങ്ങളായ വനിതകളെ ഇന്ന് ആദരിക്കും.നരേന്ദ്രമോദി കേരളപിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസ നേര്‍ന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍. മനോഹരമായ പ്രകൃതിഭംഗിയും അവിടുത്തെ ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം ലോകത്താകമാനം പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങള്‍ അവരുടെ വിവിധ മേഖലകളില്‍ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക