മാവൂരില്‍ ഇരുമ്ബ് ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്ബില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. ഓമശ്ശേരി കല്യാണമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം.

വിവാഹചടങ്ങിന് കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഊഞ്ഞാലില്‍ കളിച്ചു കൊണ്ടിരിക്കെ വീണ് കമ്ബികള്‍ക്കടിയില്‍ കുരുങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക