തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ ഉത്തരവിറങ്ങി. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കലിനുള്ള സൗകര്യം ഒരുക്കണം.

  • ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍ രണ്ടാഴ്ച കോളജില്‍ വരേണ്ടതില്ല.
  • വിമുഖത കാരണം വാക്സിന്‍ എടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോളജുകളില്‍ പ്രവേശിപ്പിക്കണ്ടെന്നും നിര്‍ദേശമുണ്ട്.
  • 18 വയസ് തികയാത്തതിനാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും.
  • രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളേജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്.
  • രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക