കൊല്ലം: കൊല്ലം അഞ്ചലില്‍ ഗൃഹനാഥനെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അഞ്ചലില്‍ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര മമ്പഴക്കോണം കോളനിയില്‍ മഞ്ജു വിലാസത്തില്‍ ഗോപിനാഥന്‍ (67), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞെത്തിയ മകന്‍ മനോജ് വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പരിസരവാസികളുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്.
വിവരമറിഞ്ഞെത്തിയ അഞ്ചല്‍ പൊലീസ് മേല്‍നടപടിയെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക