തിരുവനന്തപുരം: കേരളത്തില്‍ രാജഭരണം പോയി ജനാധിപത്യം വന്നെങ്കിലും തിരുവിതാംകൂര്‍ അടക്കമുള്ള 37 രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ 2020-21 സാമ്ബത്തിക വര്‍ഷം നല്‍കിയത് 5.4 കോടി രൂപ. പ്രതിപക്ഷ എം.എല്‍.എ പി.ടി.എ റഹീമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയാണ് ഈ മറുപടി നല്‍കിയത്.

സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോള്‍ രാജകുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം ഭീമമായ തുക പെന്‍ഷന്‍ ഇനത്തില്‍ നല്‍കേണ്ടതുണ്ടോയെന്ന വിമര്‍ശനം നേരത്തെ തന്നെ പല കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളതാണ്. അതേസമയം,​ ഇപ്പോഴും സമ്ബന്നമായ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ പോലും പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന വസ്തുതയും വിസ്‌മരിക്കരുത്. 2013ല്‍ മുതല്‍ കോഴിക്കോട് സാമൂതിരി രാജകുടുംബത്തിനായി മാത്രം ഇതുവരെ കുടുംബ,​ രാഷ്ട്രീയ പെന്‍ഷനായി 19.51 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക മാലിഖാന (ബ്രിട്ടീഷ് ഇന്ത്യയുടെ മലബാര്‍ മേഖലയിലെ നാട്ടുരാജാക്കന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്)​ പെന്‍ഷന്‍ 1960 മുതലും അലവന്‍സായ 2500 രൂപയും മുടങ്ങാതെ ലഭിക്കുന്നുണ്ട്. 1969ലെ ഉത്തരവ് പ്രകാരം മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തിരുവിതാംകൂര്‍ – കൊച്ചി നാട്ടുരാജ്യങ്ങളിലെ മുന്‍ നാട്ടുരാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ നല്‍കുന്നത്. തിരുവിതാംകൂര്‍,​ കൊച്ചി രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് 2500 രൂപയായിരുന്ന പെന്‍ഷന്‍ 2017ല്‍ സര്‍ക്കാര്‍ 3000 രൂപയായി ഉയര്‍ത്തിയിരുന്നു.

രാജകുടുംബങ്ങളിലെ സാമ്ബത്തിക സ്ഥിതി​

സമൂഹത്തിലെ അശരണം വിഭാഗങ്ങളെ കണ്ടെത്താന്‍, സാമൂഹ്യ – സാമ്ബത്തിക സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍,​ രാജകുടുംബങ്ങളുടെ നിലവിലെ സാമ്ബത്തിക സ്ഥിതി സംബന്ധിച്ച്‌ സര്‍ക്കാരിന് യാതൊരു അറിവും ഇല്ല. മാത്രമല്ല,​ രാജകുടുംബാംഗങ്ങള്‍ മറ്റുള്ളവരെ പോലെ സാമൂഹ്യ സുരക്ഷാപെന്‍ഷന് അര്‍ഹരാണോയെന്ന് പരിശോധിക്കാന്‍ പോലും സര്‍ക്കാരിന്റെ പക്കല്‍ മാര്‍ഗങ്ങളൊന്നുമില്ല.

2020-21ല്‍ രാജകുടുംബങ്ങള്‍ക്ക് ലഭിച്ച

പെന്‍ഷന്‍/അലവന്‍സ് (രൂപയില്‍)​

കോഴിക്കോട് സാമൂതിരി കുടുംബം: 2,46,25,000
തിരുവിതാംകൂര്‍ രാജകുടുംബം: 40,23,120
മുന്‍ രാജാക്കന്മാര്‍ക്ക് ലഭിച്ച പെന്‍ഷന്‍ : 2,36,40,999
കൊച്ചിയിലെ മുന്‍ മഹാരാജാക്കന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍: 15,96,534
കൊച്ചി രാജകുടുംബത്തിന് ലഭിച്ച പെന്‍ഷന്‍: 1,17,000

പെന്‍ഷന്‍ ലഭിക്കുന്ന

രാജകുടുംബങ്ങള്‍

1.ചെമ്ബകശേരി വടക്കേടത്ത് ആറന്‍മുള പാലസ്
2. ഇരിങ്ങാലക്കുട പാലസ്
3. കടനാട് കോയിക്കല്‍ പാലസ്
4. കാരപ്പുറം രാജകുടുംബം
5. കാര്‍ത്തികപ്പള്ളി പാലസ്
6. കറുത്തേടത്ത് പാഴൂര്‍ മന പാലസ്
7. കായംകുളം പാലസ്
8 . കിളിമാനൂര്‍ പാലസ്
9. കൊടുങ്ങല്ലൂര്‍ രാജകുടുംബം
10. കൊട്ടാരക്കര പാലസ്
11. കൊട്ടാരത്തില്‍ കോവിലകം പാലസ്
12. കോട്ടയം കിഴക്കേ കോവിലകം പാലസ്
13. മല്ലിശേരി കോവിലകം പാലസ്
14. മറിയപ്പള്ളി പാലസ്
15. മാവേലിക്കര പാലസ്
16. ഞാവക്കാട്ട രാജകുടുംബ
17. പദ്‌മാലയം പാലസ്
18. പാലിയേക്കര പാലസ്
19. പാലക്കര പാലസ്
20. പള്ളത്ത് പാലസ്
21. പന്തളം പാലസ്
22. പൂഞ്ഞാര്‍ കോയിക്കല്‍ പാലസ്
23. പുത്തന്‍ കോവിലകം പാലസ്
24. പുതിയ കോവിലകം പാലസ്
25. തെക്കുംകൂര്‍ കോവിലകം പാലസ്
26. തിരുവിതാംകൂര്‍ രാജകുടുംബം
27. വടക്കുംകൂര്‍ മുടക്കരി കോയിക്കല്‍ പാലസ്
28. സാമൂതിരി രാജകുടുംബം
29. ചിറയ്‌ക്കല്‍ കോവിലകം
30. കാവിനിശേരി കോവലികം
31. കിഴക്കേ കോവിലകം
32. പടിഞ്ഞാറേ കോവിലകം
33. പഴയ കോവിലകം
34. കൊച്ചുകോയിക്കല്‍ ആറന്മുള
35. ഉത്സവമട കൊട്ടാരം
36. സുന്ദരവിലാസം
37. ആലക്കോട് കൊട്ടാരം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക