തിരുവനന്തപുരം: അതിര്‍ത്തി കടന്നാല്‍ ഇന്ധനവില കുറയുമെന്ന ആശ്വാസത്തിൽ വാഹനയാത്രക്കാർ. കേരളത്തേക്കാള്‍ തമിഴ്നാട്ടില്‍ ഡീസലിന് ഒന്നര രൂപയും പെട്രോളിന് നാലു രൂപയും കുറവാണ്. അതിനാല്‍ കേരളത്തിലെ ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ അതിര്‍ത്തി പമ്പുകളിലെത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്. തമിഴ്നാട് നികുതി കുറച്ചതാണ് വിലക്കുറവിന് കാരണം. പാറശാലയില്‍ ഡീസല്‍ ലീറ്ററിന് 100.09 രൂപയുള്ളപ്പോൾ അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടില്‍ 98.50 രൂപ മാത്രമാണെന്നു ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട്ടിൽ സ്റ്റാലിൻ അധികാരത്തിൽ വന്നതോടുകൂടി വലിയ രീതിയിലുള്ള ജനകീയ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. ജനങ്ങൾക്ക് ആശ്വാസമാകുന്ന ധാരാളം പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന നികുതി കുറച്ച് പെട്രോൾ ഡീസൽ വിലക്കുറവ് വരുത്തിയതും, ലോക്ഡോൺ കാലത്ത് രണ്ടു അടുക്കളയിൽ ജനങ്ങളിലേക്ക് പണം നേരിട്ട് എത്തിച്ചതും എല്ലാം സ്റ്റാലിന് വീര പരിവേഷം നൽകിയ തീരുമാനങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക