കൊച്ചി: ഐ.ടി. പ്രഫഷണലുകള്‍ക്കടക്കം മയക്കുമരുന്നു വിതരണം ചെയ്‌തു വന്ന സംഘത്തിലെ യുവതികളടക്കം ഏഴുപേര്‍ പിടിയില്‍. കൊല്ലം സ്വദേശിയായ ആമിനാ മന്‍സിലില്‍ ജിഹാദ്‌ ബഷീര്‍ (30), കൊല്ലം ഇടവെട്ടം സ്വദേശിനി അനിലാ രവീന്ദ്രന്‍ (29), നോര്‍ത്ത്‌ പറവൂര്‍ പെരുമ്ബടന്ന സ്വദേശി എര്‍ലിന്‍ ബേബി (25) എന്നിവരും ഇടപാടുകാരായ നോര്‍ത്ത്‌ പറവൂര്‍ പെരുമ്ബടന്ന സ്വദേശിനി രമ്യ വിമല്‍ (23), മനയ്‌ക്കപ്പടി സ്വദേശി അര്‍ജിത്ത്‌ ഏയ്‌ഞ്ചല്‍ (24), ഗുരുവായൂര്‍ തൈക്കാട്‌ സ്വദേശി അജ്‌മല്‍ യൂസഫ്‌ (24), നോര്‍ത്ത്‌ പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ്‌ (24) എന്നിവരുമാണ്‌ തൃക്കാക്കര പോലീസ്‌, കൊച്ചി സിറ്റി ഡാന്‍സാഫ്‌ എന്നിവരുടെ സംയുക്‌ത പരിശോധനയില്‍ പിടിയിലായത്‌.

തൃക്കാക്കര മില്ലുപടിയില്‍ വാടകക്കെടുത്ത ഫ്‌ളാറ്റ്‌ കേന്ദ്രീകരിച്ചാണ്‌ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രതികള്‍ മയക്കുമരുന്നു വില്‍പ്പന നടത്തിയിരുന്നത്‌. ഇതരസംസ്‌ഥാനങ്ങളില്‍നിന്നാണ്‌ മയക്കു മരുന്ന്‌ എത്തിച്ചിരുന്നത്‌. ഐ.ടി കമ്ബനി മാനേജരെന്ന വ്യാജേനയാണ്‌ മയക്കുമരുന്ന്‌ ഇടപാടിനായി പ്രതി ജിഹാദ്‌ ബഷീര്‍ ഫ്‌ളാറ്റ്‌ വാടകയ്‌ക്ക്‌ എടുത്തത്‌. നിരോധിത മയക്കുമരുന്നായ 2.5 ഗ്രാം എം.ഡി.എം.എയും എല്‍.എസ്‌.ഡി സ്‌റ്റാമ്ബും ഹാഷ്‌ ഓയില്‍, ഹാഷിഷ്‌ എന്നിവയും പ്രതികളില്‍നിന്നു പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക